Select Page

ശ്രീവിദ്യാ തന്ത്ര യോഗ
(സൗജന്യ ക്‌ളാസ്സുകൾ)

ഒരു ഗൃഹസ്ഥന് സാധാരണ രീതിയിൽ ശരിയായ ദിനചര്യ കൂടാതെ സാധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എളുപ്പമല്ല. സാധകന് പ്രാണായാമം അനുഭവിക്കാൻ നാഡീ ശുദ്ധി ആവശ്യമാണ് . അതുപോലെ , മന്ത്രത്തിന്റ്റെ ആന്തരിക സ്പന്ദനങ്ങൾ അനുഭവിക്കുവാൻ കേവല കുംഭഗത്തിലൂടെ മാത്രമേ സാധ്യമാകൂ. അതിനാൽ തന്ത്രത്തിന്റ്റെ പ്രയോജനങ്ങൾ കൈവരിക്കുന്നതിന് ഉതകുന്നതിനായി ആവിഷ്കരിച്ച ചിട്ടയായ പാഠ്യപദ്ധതിയുടെ സംക്ഷിപ്ത രൂപം താഴെ കൊടുക്കുന്നു.

പ്രാരംഭ സാധനകൾ

ദിനചര്യ, തത്വ ശുദ്ധി / പഞ്ച അമര യോഗ, നാഡി, പ്രാണ യോഗ, ഷടാധാരങ്ങൾ, ഷോഡശാധാരങ്ങൾ , അഷ്ട കുംഭകം , ദശ മുദ്രകൾ, പിന്നെ പ്രണവ & പഞ്ചാക്ഷരി സാധനകൾ എന്നിവയാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ശ്രീവിദ്യാ അടിസ്ഥാന ലെവൽ

ഗുരു, ഗണപതി, ഇഷ്ട ദേവതാ സാധന, ഷടാധാര സാധന, പര പ്രസാദ വിദ്യ, ബാല – ആന്തരിക ജപ, പൂജ, ഹോമം , തർപണം [ത്രിപുര ബാല വിദ്യ (ത്രയാക്ഷരി), ബാല പരമേശ്വരി വിദ്യ (ഷടാക്ഷരി) & യോഗ ബാല വിദ്യ (നവാക്ഷരി)] എന്നിവയെല്ലാം ഇതിൽ ഉൾകൊള്ളിച്ചിരിക്കുന്നു.

ശ്രീവിദ്യാ മധ്യമ ലെവൽ

വ്യോമ പഞ്ചക വിദ്യയും ലളിതാ സാധനയും (പഞ്ചദശി വിദ്യ, വാമകേശ്വരീ വിദ്യ, ചന്ദ്ര വിദ്യ എന്നിവ ഉൾപ്പെടുന്നത്) ഇതിൽ പഠിപ്പിക്കുന്നു. ചന്ദ്ര വിദ്യയിൽ – മേരു പ്രസ്താര, കൈലാസ പ്രസ്താര, ഭു പ്രസ്താര, നിത്യകൾക്കായി അംഗ വിദ്യയോടുള്ള ചന്ദ്രകലാ വിദ്യ – എന്നിവയും പഠിപ്പിക്കുന്നു.

ശ്രീവിദ്യാ ഉത്തമ ലെവൽ

ഷോഡശി വിദ്യ : ഇഡയിലും പിംഗളയിലും 16 നിത്യകൾക്കായി 16 ചക്രങ്ങളും ഷോഡശിക്കായി സുഷുമ്‌നയിൽ 28 ചക്രങ്ങളുമായാണ് പാഠ്യഭാഗം. പര്യവസാന കാമ കല വിദ്യയും ഇതിൽ ഉൾപ്പെടുന്നു- പരാ വിദ്യ:അംഗ വിദ്യ (ജാഗ്രത് – ജാഗ്രത്), തുടർന്ന് പഞ്ച കൂട പഞ്ചമി വിദ്യ:അംഗ വിദ്യ (ജാഗ്രത് – സ്വപ്നം), പിന്നീട് പഞ്ച ആകാശ വിദ്യ: അംഗ വിദ്യ (ജാഗ്രത് – സുഷുപ്തി) എന്നിവയും പഠിപ്പിക്കുന്നു.

ആന്തരികശരീരത്തെ ഗ്രഹിക്കുന്നതിലെ നൈപുണ്യത്തെ അടിസ്ഥാനമാക്കിയാണ് അടിസ്ഥാന , മധ്യമ , ഉത്തമ തലങ്ങൾ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നതു. മാത്രവുമല്ല, ഇത് എല്ലാവർക്കും പഠിക്കാൻ കഴിയുന്ന ഒരു പാഠ്യപദ്ധതിയുമല്ല. പലർക്കും, മധ്യമ തലത്തിൽതന്നെ മേരു പ്രസ്താര എന്ന ആന്തരികശരീര പൂജ വഴിയോ , അല്ലെങ്കിൽ അടിസ്ഥാന തലത്തിലുള്ള പരപ്രസാദ വിദ്യ എന്നിവ വഴിയോ സമാധി(ലയ) അവസ്ഥയിലേക്ക് നയിക്കപ്പെടാം .
error: Content is protected !!