Select Page

ജ്യോതിഷം

ജ്യോതിഷത്തിന്റ്റെ കോഴ്‌സുകൾ, വർക്ക്‌ഷോപ്പുകൾ, ഗ്രൂപ്പ് സെഷനുകൾ, വാരാന്ത്യ സെഷനുകൾ എന്നിങ്ങനെയും താൽപ്പര്യമുള്ളവർക്ക്‌ നേരിട്ടായും പഠിപ്പിക്കുന്നു.

കേരള പ്രശ്ന ജ്യോതിഷം

ഈ പാഠ്യ പദ്ധതിയിൽ കവടി പ്രശ്നം വെച്ച് എങ്ങിനെയാണ് നിരവധി വിഷയങ്ങൾ – മോഷണം, വിവാഹം, ആരോഗ്യം, ജോലി, യാത്ര, ബിസിനസ്സ്, സമ്പത്ത്, ബന്ധുക്കൾ, ദേവത, ദോഷങ്ങൾ എന്നിങ്ങനെ- ജ്യോതിഷ പ്രകാരം പരിശോധിച്ചു വിശകലനം ചെയ്യേണ്ടത് എങ്ങനെ എന്ന് വിശദമായി പഠിപ്പിക്കുന്നു. പാഠ്യഭാഗങ്ങൾക്കു പുറമേ, വിശദമായ കേസ് സ്റ്റഡികൾ വഴി ഒരു ജ്യോത്സ്യൻ, പ്രശ്ന ചിന്ത എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുന്നു.

ജ്യോതിഷ ചാർട്ട്

ഗണിതം (ചാർട്ട് തയ്യാറാക്കൽ) മുതൽ ചാർട്ടുകളുടെ വിശദമായ വിശകലനം വരെ ഉൾക്കൊള്ളുന്നു. ഗ്രഹങ്ങളുടെ സ്ഥാനം, ദശാകാലം, അനുബന്ധ ഘടകങ്ങൾ എന്നിവ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് ജനന ചാർട്ടുകൾ തയ്യാറാക്കാനും ചാർട്ടുകൾ വിശകലനം ചെയ്യാനും പഠിപ്പിക്കുന്നു.

താന്ത്രിക ശംഖു ജ്യോതിഷം

ഇത് വാമ തന്ത്രത്തിലെ ദ്രാവിഡ മാന്ത്രികത്തിലെ ഒരു അനുബന്ധ വിഷയമാണ്. കാളി സാധനയും, ദീക്ഷയും ഈ പഠനത്തിന്റ്റെ ഭാഗമാണ്. അനുബന്ധ ഗ്രഹവും പ്രശ്നവും ശംഖ് ഉപയോഗിച്ച്‌ തിരിച്ചറിയാനും ദ്രാവിഡ തന്ത്രരീതി പ്രകാരം ഉള്ള പരിഹാരങ്ങളും ഇതിൽ പഠിപ്പിക്കുന്നു. ഈ പഠനത്തിൽ ശംഖു ജ്യോതിഷ പാഠ്യഭാഗങ്ങൾക്കു പുറമേ തന്ത്ര ദീക്ഷ, സാധന, പ്രയോഗങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

വിവാഹ പൊരുത്തം, മുഹൂർത്തം

വിവാഹത്തിനുള്ള അനുയോജ്യത പരിശോധിക്കുമ്പോൾ, കേരള ജ്യോതിഷം നക്ഷത്ര പൊരുത്തത്തെ മാത്രമല്ല, പാപ സാമ്യം , ദശാ സന്ധി പൊരുത്തം, നവാംശം, ആരോഗ്യം, സന്തതി, ശാശ്വതമായ വിവാഹ ജീവിതം എന്നിവയ്ക്കുള്ള പൊരുത്തവും പരിശോധിക്കുന്നു. ബിസിനസ്സ്, മറ്റ് സംരംഭങ്ങൾ, വീട് വെക്കൽ, കുടുംബ ചടങ്ങുകൾ , മറ്റ് പ്രധാന ചടങ്ങുകൾ എന്നിവയ്ക്കുള്ള സമയം നിർണ്ണയിക്കാൻ ജനന ചാർട്ടിനെയും ഗ്രഹങ്ങളുടെ സ്ഥാനത്തിനെയും ശരിയായി എങ്ങിനെ വിശകലനം ചെയ്യണമെന്ന് പഠിപ്പിക്കുന്നു.

പ്രത്യേക/നിർദിഷ്ട വിഷയങ്ങൾ

ജ്യോതിഷികൾക്കു പ്രത്യേകം പരിശീലനം വേണ്ടി വരുന്ന വിഷയങ്ങൾ -ആത്മീയ ജ്യോതിഷം, ആരോഗ്യ ജ്യോതിഷം, ജ്യോതിഷത്തിലെ പരിഹാരങ്ങൾ, നിമിത്തം / ശകുന ജ്യോതിഷം, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ അറിവ് വികസിപ്പിക്കാൻ ഈ പ്രത്യേക പരിശീലനം സഹായിക്കുന്നു.

error: Content is protected !!