ഗുരു യുഗാനന്ദനാഥാ മന്ത്രവിദ്യാപീഠത്തിലെ ബ്രഹ്മശ്രീ റ്റി.ഡി.പി നമ്പൂതിരിയുടെ ശിഷ്യനാണ്. തന്ത്രാചാര്യ ബ്രഹ്മശ്രീ ദാമോദരരു നാരായണരരുവിന്റ്റെയും ദേവകി അന്തർജനത്തിന്റ്റെയും മകനാണ് ബ്രഹ്മശ്രീ റ്റി.ഡി.പി നമ്പൂതിരി. തന്ത്രം, പൂജ, യോഗ, സംസ്‌കൃതം, വാസ്തു, ജ്യോതിഷം എന്നിവയുടെ ഗുരുകുല വിദ്യാഭ്യാസത്തിന് പേരുകേട്ട മന്ത്രവിദ്യാപീഠത്തിൻ കീഴിൽ കേരള ദേവസ്വം ബോർഡ് അംഗീകാരം നൽകിയ കോഴ്‌സുകളുമുണ്ട്. ശ്രീവിദ്യാ ഉപാസനയിൽ ഗുരുജിയുടെ മാർഗ്ഗദർശിയാവുന്നതിനു പുറമേ, ബ്രഹ്മശ്രീ റ്റി.ഡി.പി നമ്പൂതിരി അദ്ദേഹത്തിന് ശക്തി കലശ അഭിഷേകം നടത്തുകയും ശ്രീവിദ്യാരാജ്ഞി പോലെയുള്ള അതിനിഗൂഢമായ ശ്രീവിദ്യാ ദേവതകളുടെ സാധന ഉപദേശിക്കുകയും ചെയ്‌തിട്ടുണ്ട്.
ബ്രഹ്മശ്രീ രാമകൃഷ്ണ ഭട്ടിൽ നിന്നും ഗുരുജി, തമിഴ്‌നാട്ടിലെയും കർണാടകയിലെയും മിക്ക ശ്രീവിദ്യാക്ഷേത്രങ്ങളിലും വൈദീകമായി പിന്തുടർന്ന് പോരുന്ന മിശ്ര വേദ സമ്പ്രദായം പഠിച്ചു. ശ്രീധർ സ്വാമിയുടെ ശിഷ്യനായ ഗുരുദാസ് സ്വാമിയുടെ ശിഷ്യനാണു ബ്രഹ്മശ്രീ രാമകൃഷ്ണ ഭട്ട് . ശ്രീവിദ്യാ പാരമ്പര്യത്തിൽ തന്നെ വളരെ ചുരുക്കം പേർക്ക് മാത്രം അറിയാവുന്ന, മൂകാംബിക തന്ത്രവും അദ്ദേഹം ഗുരുജിയെ പഠിപ്പിച്ചു.
കാളിയാർ താന്ത്രിക വിദ്യ പീഠത്തിലെ രതീഷ് ആചാര്യയിൽ നിന്ന് ഗുരുജി ദ്രാവിഡ കൗള -വാമ സമ്പ്രദായം പഠിച്ചു. കൂടാതെ ദ്രാവിഡ മാന്ത്രീകം ദ്രാവിഡ ജ്യോതിഷം എന്നിവയും അദ്ദേഹം ഗുരുജിയെ പഠിപ്പിച്ചു. ദ്രാവിഡ മാർഗത്തിനു രതീഷ് ആചാര്യയുടെ ഗുരു ദക്ഷിണാ മൂർത്തി തന്ത്ര വിദ്യാലയത്തിലെ റെജി ദക്ഷിണാമൂർത്തിയാണ്. പണിക്കേർസ് കളരിയിലെ പ്രകാശൻ ഗുരുക്കൾ , ഗുരുജിക്ക് കളരി, യോഗ നിർദ്ദേശങ്ങൾക്കൊപ്പം സിദ്ധ യോഗ, തന്ത്ര സാധന എന്നിവയിലും മാർഗ്ഗനിർദ്ദേശം നൽകി.
അവധൂത ശ്രീ വേണുഗോപാൽ, ഗുരുജിക്കു സമയ മാർഗത്തിൽ ദീക്ഷ നൽകി. ശ്രീ ഭൈരവാനന്ദയുടെ ശിഷ്യനായ ബാലകൃഷ്ണനാഥിന്റ്റെ ശിഷ്യനാണ് വേണുഗോപാൽജി. ഈ ഗുരു പരമ്പര പിന്തുടരുന്നത് സമയ മാർഗത്തിലുള്ള ശ്രീവിദ്യാ സാധനയാണ്. ഹംസ വിദ്യയെ അടിസ്ഥാനമാക്കിയുള്ള പരാ സാധനയാണ് ഇവിടെ പ്രധാനം.
മേൽപ്പറഞ്ഞ വിദ്യകളെല്ലാം ഗുരുമുഖത്തു നിന്നും നേരിട്ടാണ് ഗുരുജി പഠിച്ചതും പ്രാവീണ്യം നേടുകയും ചെയ്തത്. ഇത് കൂടാതെ അദ്ദേഹത്തിന്, ഓൺലൈൻ-ൽ കൗള മിശ്ര സമ്പ്രദായ ആചാര്യന്മാരായ മാൻബ്ലണ്ടറിലെ രവി-ജി, മേധാ യോഗയിലെ കൃഷ്ണാജി എന്നിവരുമായി സംവദിക്കാനും പഠിക്കാനും അവസരമുണ്ടായി. രവി-ജിയിൽ നിന്നും കൃഷ്ണാ-ജിയിൽ നിന്നും ജപവും , വിവിധ ദേവതകളുടെ സാധന എന്നിവയ്‌ക്ക് പുറമേ, ശ്രീ ചക്ര പൂജയും ഗുരുജി പഠിച്ചു. സാധാരണയായി ജപം മാത്രം നിർദ്ദേശിക്കുന്ന രവിജി, ശ്രീ ചക്ര പൂജ പഠിപ്പിക്കുക മാത്രമല്ല, കേരളത്തിലെ വിവിധ താന്ത്രിക സംമ്പ്രദായങ്ങളിൽ ഗുരുമുഖത്തു നിന്നും നേരിട്ട് പഠിക്കുവാൻ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു.