Select Page

ജ്യോതിഷ കൺസൾട്ടിംഗ്

നേരിട്ടായോ ഓൺ‌ലൈൻ വഴിയോ ജ്യോതിഷ കൺസൾട്ടിംഗ് വാരാന്ത്യങ്ങളിൽ നൽകുന്നുണ്ട്. മറ്റു ക്ലാസ് സമയങ്ങളെ ബാധിക്കാതിരിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. ഒരു നിർദ്ദിഷ്ട സമയത്ത് നേരിട്ടോ, ഓൺ‌ലൈൻ വീഡിയോ കോൺഫറൻസ് വഴിയോ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴിയോ കൺസൾട്ടിംഗ് ചെയ്യാവുന്നതാണ്. പ്രധാനമായും നൽകുന്ന കൺസൾട്ടിംഗിന്റ്റെ സംക്ഷിപ്‌ത രൂപം താഴെ കൊടുക്കുന്നു.

പൊരുത്തം

ജനന ചാർട്ടിന്റ്റെ വിശകലനത്തെ അടിസ്ഥാനമാക്കി വിവാഹത്തിനുള്ള അനുയോജ്യത പരിശോധിക്കും. ചാർ‌ട്ടിന്റ്റെ നക്ഷത്ര പൊരുത്തം, പാപ സാമ്യം , ദശാ സന്ധി ദോഷം, നവാംശം, രാശി വിശകലനം, സന്തതി, ശാശ്വതമായ വിവാഹ ജീവിതം എന്നിവയ്ക്കുള്ള പൊരുത്തവും പരിശോധിക്കുന്നു.

മുഹൂർത്തം

എല്ലാവിധ കാര്യങ്ങൾക്കും മികച്ച ഫലങ്ങൾ നേടുന്നതിനുള്ള മുഹൂർത്തം കുറിച്ചു നൽകുന്നു.

ചാർട്ട് വിശകലനം

ജനന ചാർട്ടുകൾ പരിശോധിച്ച്‌ സാമ്പത്തികം, ബിസിനസ്സ്, ജോലി, വിദ്യാഭ്യാസം, കുടുംബം, മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.

കേരള പ്രശ്ന ജ്യോതിഷം

ജനനത്തിനു ശേഷം സംഭവിച്ച സംഭവങ്ങൾ ഉൾപ്പെടെ വിവിധ ഘടകങ്ങൾ മൂലം ജനന ചാർട്ടിൽ നിന്ന് വ്യക്തമല്ലാത്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പ്രശ്നം (കവടി) വെച്ച് ഉപദേശം കൊടുക്കും.

താന്ത്രിക ജ്യോതിഷം

ആരൂഢം മൂലം പ്രവചനത്തിനു തടസ്സം വരുന്നുണ്ടെങ്കിൽ , ദ്രാവിഡ തന്ത്രത്തെ അടിസ്ഥാനമാക്കിയുള്ള കാളിയുടെ താന്ത്രിക ജ്യോതിഷ പ്രകാരം വേണ്ട കാര്യങ്ങൾ നടത്തിക്കൊടുക്കും.

ജനന ചാർട്ട് ഇഷ്ടാനുസൃതമായി തയ്യാറാക്കൽ

ജനന ചാർട്ട് തയ്യാറാക്കി കൊടുക്കും. ഇത് സമയമെടുക്കുന്ന പ്രക്രിയയായതിനാൽ വിശദമായ വിശകലനത്തിനായി ബുക്ക് ചെയ്യേണ്ടതുണ്ട് .

error: Content is protected !!