ശൂലിനി ദുർഗ, മഹാ സുദർശനം, കാളി, ശാസ്താവ്, ഉച്ചിഷ്ട ഗണപതി, അഘോര, പ്രത്യാംഗിര, വാരാഹി, സ്വർണാകർഷണ ഭൈരവ, ശരബേശ്വര, നരസിംഹ അല്ലെങ്കിൽ മറ്റേതെങ്കിലും ഇഷ്ട ദേവതകളുടെ പൂജ / ഹോമം എന്നിവ
ദശമഹാവിദ്യ, നവ ദുർഗ, അഷ്ട ഭൈരവ, സപ്ത മാതൃകൾ, നവഗ്രഹങ്ങൾ, പഞ്ച വാരാഹി, നിത്യകൾ എന്നിവ.
വാസ്തു ബലി, പ്രത്യേക യന്ത്രങ്ങൾ തയ്യാറാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, നാഗ ദേവതകളുടെ പൂജ, പിത്രു ബലി , പിത്രു പൂജ, തിലക് ഹവൻ, ഗുരുതി പൂജ, പിത്രു ദോഷ ശാന്തി, ബാധാ ഉച്ചാടനം എന്നിവ.
ബാഹ്യ ഉപകരണങ്ങൾ ഇല്ലാതെ, പീഠ പൂജ, മൂർത്തി പൂജ, മാനസ പൂജ, സമർപണം എന്നിവയുടെ മുഴുവൻ ക്രമവും ഉൾക്കൊള്ളുന്ന ഒരു പ്രത്യേക ഇഷ്ട ദേവതയുടെ ആന്തരീകപൂജ.
ശ്രീവിദ്യയിലെ ദശ മഹാവിദ്യയുടെ പ്രത്യേക ആന്തരീക തന്ത്ര സാധന; ഒരു നിർദിഷ്ട ശ്രീവിദ്യാ ലളിത പരിവാര ദേവതയുടെ യോഗ സാധന – ശ്രീവിദ്യാരാഞ്ജി , മാതംഗി, അശ്വാരൂഢ, സമ്പൽകരി , വാരാഹി, പ്രത്യാംഗിര; മഹായാഗ, നാഭീ വിദ്യ, നവാംഗ സാധന തുടങ്ങിയവ. അഭിലാഷികളുടെ പക്വതയും പശ്ചാത്തലവും പരിശോധിച്ചു മാത്രമേ ഇവ പഠിപ്പിക്കുകയുള്ളൂ.
മറ്റൊരു സമ്പ്രദായത്തിൽ ശ്രീവിദ്യാ അഭ്യസിക്കുന്ന ഒരു സാധകനു വേണ്ടിയുള്ള പൂജ , ഹോമം , യോഗ സാധനകൾ എന്നിവയിലുള്ള പഠനം . (ജപം ചെയ്യുന്ന ഒരു വ്യക്തിക്ക് ബാല പൂജ മാത്രം പഠിക്കണമെന്നുണ്ടെങ്കിൽ , തന്ത്ര യോഗ പരിശീലകനു പരപ്രസാദവിദ്യ പഠിക്കണമെന്നുണ്ടെങ്കിൽ എന്നിങ്ങനെ)