ദിനചര്യ, തത്വ ശുദ്ധി / പഞ്ച അമര യോഗ, നാഡി, പ്രാണ യോഗ, ഷടാധാരങ്ങൾ, ഷോഡശാധാരങ്ങൾ , അഷ്ട കുംഭകം , ദശ മുദ്രകൾ, പിന്നെ പ്രണവ & പഞ്ചാക്ഷരി സാധനകൾ എന്നിവയാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഗുരു, ഗണപതി, ഇഷ്ട ദേവതാ സാധന, ഷടാധാര സാധന, പര പ്രസാദ വിദ്യ, ബാല – ആന്തരിക ജപ, പൂജ, ഹോമം , തർപണം [ത്രിപുര ബാല വിദ്യ (ത്രയാക്ഷരി), ബാല പരമേശ്വരി വിദ്യ (ഷടാക്ഷരി) & യോഗ ബാല വിദ്യ (നവാക്ഷരി)] എന്നിവയെല്ലാം ഇതിൽ ഉൾകൊള്ളിച്ചിരിക്കുന്നു.
വ്യോമ പഞ്ചക വിദ്യയും ലളിതാ സാധനയും (പഞ്ചദശി വിദ്യ, വാമകേശ്വരീ വിദ്യ, ചന്ദ്ര വിദ്യ എന്നിവ ഉൾപ്പെടുന്നത്) ഇതിൽ പഠിപ്പിക്കുന്നു. ചന്ദ്ര വിദ്യയിൽ – മേരു പ്രസ്താര, കൈലാസ പ്രസ്താര, ഭു പ്രസ്താര, നിത്യകൾക്കായി അംഗ വിദ്യയോടുള്ള ചന്ദ്രകലാ വിദ്യ – എന്നിവയും പഠിപ്പിക്കുന്നു.
ഷോഡശി വിദ്യ : ഇഡയിലും പിംഗളയിലും 16 നിത്യകൾക്കായി 16 ചക്രങ്ങളും ഷോഡശിക്കായി സുഷുമ്നയിൽ 28 ചക്രങ്ങളുമായാണ് പാഠ്യഭാഗം. പര്യവസാന കാമ കല വിദ്യയും ഇതിൽ ഉൾപ്പെടുന്നു- പരാ വിദ്യ:അംഗ വിദ്യ (ജാഗ്രത് – ജാഗ്രത്), തുടർന്ന് പഞ്ച കൂട പഞ്ചമി വിദ്യ:അംഗ വിദ്യ (ജാഗ്രത് – സ്വപ്നം), പിന്നീട് പഞ്ച ആകാശ വിദ്യ: അംഗ വിദ്യ (ജാഗ്രത് – സുഷുപ്തി) എന്നിവയും പഠിപ്പിക്കുന്നു.