Select Page

വാസ്തു

വാസ്തുവിന്റ്റെ കോഴ്‌സുകൾ, വർക്ക്‌ഷോപ്പുകൾ, ഗ്രൂപ്പ് സെഷനുകൾ, വാരാന്ത്യ സെഷനുകൾ എന്നിങ്ങനെയും താൽപ്പര്യമുള്ളവർക്ക്‌ നേരിട്ടായും പഠിപ്പിക്കുന്നു.

വൈദിക വാസ്തു ശാസ്ത്രം -ഭവനം / അപ്പാർട്ട്മെന്റ്റ് / പ്ലോട്ട്

പ്ലോട്ട് തിരഞ്ഞെടുക്കൽ മുതൽ മുറികളുടെയും അതിലെ വസ്തുക്കളുടെയും സ്ഥാനം വരെയുള്ള വിഷയങ്ങൾ വളരെ വിശദമായിട്ടുള്ള ഈ കോഴ്സിൽ ഉൾക്കൊള്ളുന്നു. തെറ്റായ സ്ഥാനം വഴി ഉണ്ടാകുന്ന ദോഷങ്ങളും ,അതിന്റ്റെ പരിഹാര നടപടികളും പഠിപ്പിക്കുന്നു.

വാണിജ്യ, വ്യാവസായിക വാസ്തു ശാസ്ത്രം

ബിസിനസ്സ് സ്ഥാപനത്തെയും , അതിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കി മികച്ച ഫലങ്ങൾ ലഭിക്കുന്നതിന് മുറികളുടെ സ്ഥാനം അടക്കം പഠിപ്പിക്കുന്നു. വാസ്തു സംബന്ധമായ അടിസ്ഥാന വിഷയങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ , ഗാർഹിക വാസ്തു പഠിക്കാതെ തന്നെ ഒരു പ്രത്യക കോഴ്സായി എടുക്കാവുന്നതാണ്.

കേരള വാസ്തു വിദ്യ

കേരള വാസ്തു വിദ്യാപ്രകാരം പ്രത്യേകമായുള്ള അളക്കുന്ന രീതി, അഭിമുഖീകരിക്കുന്ന ദിശയെ അടിസ്ഥാനമാക്കിയുള്ള വീടിന്റ്റെ വിന്യാസം, പിന്തുടരുന്ന പ്രാദേശിക രീതികൾ എന്നിവ ഈ കോഴ്‌സിൽ പഠിപ്പിക്കുന്നു. കൂടാതെ കേരളത്തിൽ അംഗീകരിക്കപ്പെട്ടതും പിന്തുടർന്നു പോരുന്നതുമായ വൈദീക സമ്പ്രദായത്തിൽ നിന്നുള്ള അടിസ്ഥാന കാര്യങ്ങളും കേരള വാസ്തു വിദ്യയിലെ സവിശേഷ രീതികളും ഇതിൽ ഉൾക്കൊള്ളുന്നു.

ഫെങ് ഷുയി

ഈ കോഴ്‌സ് ഫെങ് ഷുയിയെ വിശദമായി പഠിപ്പിക്കുന്നു. ഇന്ത്യയിൽ ഫെങ് ഷുയിയുടെ പ്രചാരം വർദ്ധിച്ചതോടെ ഇതും വാസ്തു ശാസ്ത്ര പരമായി പലരും കണക്കിലെടുക്കുന്നുണ്ട്. പോസിറ്റീവ് എനർജിക്കും പരിഹാരത്തിനുമുള്ള പോംവഴികൾ എന്നതിനു പുറമെ , വീട് എങ്ങനെ ഒരുക്കണം എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും ഫെങ് ഷുയിയിലുണ്ട്.

പ്രത്യേക/നിർദിഷ്ട വിഷയങ്ങൾ

തുടക്കക്കാർക്കും വാസ്തുശാസ്ത്രാ ഉപദേശകർക്കും പ്രത്യേകം പഠനം വേണ്ടി വരുന്ന വിഷയങ്ങൾ -ക്ഷേത്ര വാസ്തു, മതപരമായിട്ടുള്ള വാസ്തു, വാസ്തുവിലുള്ള പരിഹാരങ്ങൾ, വാസ്തു ജ്യോതിഷം, യന്ത്രങ്ങളും പൂജകളുമുള്ള വാസ്തു തന്ത്രം തുടങ്ങിയ വിഷയങ്ങളിൽ അറിവ് വികസിപ്പിക്കാൻ ഈ പ്രത്യേക പരിശീലനം സഹായിക്കുന്നു.

error: Content is protected !!