സാധകന് ലളിതമായി ഗ്രഹിക്കാനും , നിത്യ സാധനയിലൂടെ ആത്മീയ പുരോഗതി കൈവരിക്കുന്നതിന് ഉതകുന്നതുമായ ചിട്ടയായ പഠനരീതിയാണ് ശ്രീവിദ്യാ തന്ത്ര പീഠത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. പാഠ്യപദ്ധതിയുടെ സംക്ഷിപ്ത രൂപം താഴെ കൊടുക്കുന്നു
ഗണപതി ഹോമം , ശിവ പൂജ, ദുർഗാ പൂജ, കാളി പൂജ എന്നിവയുടെ ലഘുവായ രീതി ആദ്യം പഠിപ്പിക്കുന്നു . ഇത് മൂലം വീട്ടിലോ, ക്ഷേത്രത്തിലോ സ്വയം പൂജയും ഹോമവും ചെയ്യുവാനുള്ള അടിസ്ഥാന പാഠം ലഭിക്കുന്നു.
ബാല, ശ്രീവിദ്യാ രാജ്‌ഞി, മാതംഗി, വാരാഹി, അശ്വരൂഡ സമ്പത്കരി, പ്രത്യാംഗിര, ലളിത, ഷോഡശി എന്നീ ശ്രീവിദ്യാ ദേവതകളുടെ സാധനയും പൂജയും ചിട്ടയായി, അതാതു ദേവതാ അനുഗ്രഹങ്ങൾ ലഭ്യമാകുന്നതിന് ഉതകുന്ന രീതിയിൽ പടി പടിയായി അഭ്യസിപ്പിക്കുന്നു,
– ആഴത്തിലുള്ള ബാലാ നവയോനീ പത്മ പൂജ, ലളിതാ നവാവരണ പൂജ, ഷോഡശി ആവരണ പൂജ എന്നിവ അഭ്യസിപ്പിക്കുന്നു.
പൂർണ മഹാ ഗണപതി ഹോമം , അഘോര ശിവ ഹോമം , ശ്രീവിദ്യാ ഹോമം, മഹാ പ്രത്യാംഗിര ഹോമം , മറ്റു മഹാ ഹോമങ്ങളും ശ്രീവിദ്യാ സാധനാ പുരോഗതിയുടെ അടിസ്‌ഥാനത്തിൽ സാധകന്റ്റെ താൽപ്പര്യപ്രകാരം പഠിപ്പിക്കുന്നു.
ബാഹ്യ ആചാരാനുഷ്ഠാനങ്ങളിൽ പക്വത വന്ന ശേഷം , ആന്തരിക ദേവതോപാസന പഠിപ്പിക്കുന്നു. ബാഹ്യ ഉപാസനയുടെ ഫലങ്ങൾ ഇപ്രകാരം അന്തർമുഖ പര്യവേഷണത്തിനു ഉപോത്ബലമായി വർത്തിക്കുന്നു . വിശദമായുള്ള ആന്തരിക പൂജ പഠനത്തിൽ ആന്തരിക ചക്രങ്ങളുടെ പൂജ ഉൾപ്പെടെ ശ്രീചക്രാവരണ പൂജകളും പഠിപ്പിക്കുന്നു.