യുഗാനന്ദനാഥാ എന്ന ദീക്ഷ നാമം ലഭിച്ച ജിതേഷ് സത്യൻ ആണ് ശ്രീവിദ്യാ തന്ത്ര പീഠത്തിലെ ശ്രീഗുരു. ഗുരുജി വിവിധ ഗുരുക്കന്മാരിൽ നിന്നും കേരള തന്ത്രത്തിലും ശ്രീവിദ്യാ തന്ത്രത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. കേരള ദക്ഷിണാചര, ദ്രാവിഡ കൗള-വാമ, മിശ്രാചാരം, വൈദികം, സമയാചാരം എന്നീ വിവിധ സമ്പ്രദായങ്ങൾ ഉത്തമ ഗുരുക്കന്മാരിൽ നിന്നും ഗുരുജി പഠിച്ചിട്ടുണ്ട്.
ഗുരുജിയുടെ പ്രധാന ഗുരു, പ്രശസ്‌തമായ മന്ത്രവിദ്യാപീഠത്തിലെ ബ്രഹ്മശ്രീ റ്റി.ഡി.പി നമ്പൂതിരിയാണ്. അദ്ദേഹത്തിൽ നിന്നും ഗുരുജി പൂജ, ഹോമം, വാസ്തു വിദ്യ, ജ്യോതിഷം-പ്രശ്നം എന്നിവ പഠിച്ചു. ഗുരുവിന്റ്റെ മാർഗ്ഗ നിർദേശ പ്രകാരം വളരെ കാലം ഗുരുവിന്റ്റെ കൂടെയും അല്ലാതെയും ഈ വിഷയങ്ങൾ പരിശീലിക്കുകയും ചെയ്‌തു.
വർഷങ്ങളായി ഗുരുജി, ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റ്റെ ശിഷ്യന്മാരെ സൗജന്യമായി ശ്രീവിദ്യാ തന്ത്രം പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. ക്ഷേത്രപ്രതിഷ്ഠ, സർപ്പ പൂജ, പിത്രു ശ്രാദ്ധം , വാർഷിക ഉത്സവ പൂജ, മഹാപൂജ, മഹാഹോമം തുടങ്ങിയ അനേകം പരിപാടികൾ ക്ഷേത്ര സംബന്ധമായും അല്ലാതെയും, ഗുരുജി സംഘടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
ഗുരുജി AIFAS-ൽ നിന്നും ജ്യോതിഷ ഋഷി പട്ടം സ്വായത്തമാക്കിയിട്ടുണ്ട്. മന്ത്രവിദ്യാപീഠത്തിൽ നിന്നും, ചില പരമ്പരാഗത ആചാര്യരിൽ നിന്നും അദ്ദേഹം ജ്യോതിഷം, പ്രശ്നം, മുഹൂർത്തം, നിമിത്തം, എന്നിവ പഠിച്ചിട്ടുണ്ട്. ഇത് കൂടാതെ , മന്ത്രവിദ്യാപീഠം, വാസ്തുവിദ്യാ ഗുരുകുലം എന്നിവയിൽ നിന്നും വാസ്തുവിദ്യ അഭ്യസിക്കുകയും , പിന്നീട് AIFAS-ൽ നിന്നും വാസ്തു ശാസ്ത്രചര്യ, അങ്ക് ജ്യോതിഷാചാര്യ എന്നീ പട്ടങ്ങളും അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ഗുരുജി, പണിക്കേർസ് കളരിയിൽ നിന്നും കളരിയും യോഗയും പഠിച്ചു. യു.എസ്.എ. ഹീലിംഗ് ടുഡേയുടെ ഉസുയി ഷിക്കി റയോഹോയുടെ സർട്ടിഫൈഡ് റെയ്കി മാസ്റ്ററും വേൾഡ് റെയ്ക്കി മിനിസ്ട്രിയുടെ ഹീലിങ്ക് മിനിസ്റ്ററും ആണ് ഗുരുജി. അഡ്വാൻസ്ഡ് പ്രാണിക് ഹീലിംഗിലും അദ്ദേഹത്തിന് സർട്ടിഫിക്കറ്റ് ഉണ്ട്. അമേരിക്കൻ ഹിപ്നോസിസ് അസോസിയേഷൻന്റ്റെ അംഗീകാരം ലഭിച്ച മുജ്ജന്മ റിഗ്രഷൻ തെറാപ്പിസ്റ്റാണ് ഗുരുജി.
ഗുരുജിക്ക് ശ്രീവിദ്യയിൽ ക്രമ ദീക്ഷ ലഭിച്ചിട്ടുണ്ട്, ഗുരുവിന്റ്റെ ഉപദേശപ്രകാരം ശ്രീവിദ്യാ ദേവതാ സാധനയിൽ പുരശ്ചരണം നടത്തി, പൂർണ ദീക്ഷയും ലഭിച്ചു. താന്ത്രിക ശാസ്ത്രം വിവിധ ഗുരുക്കന്മാരിൽ നിന്നും അഭ്യസിച്ചപ്പോൾഗുരുജിക്ക് , നിഗൂഢവും പൊതുവെ അപ്രാപ്യവും, ഉത്തമ ശിഷ്യന്മാർക്കു മാത്രം പകർന്നു കൊടുക്കുന്നതുമായ സിദ്ധയോഗ, ദ്രാവിഡ ജ്യോതിഷം, ഹംസ വിദ്യ, മറ്റ് നിരവധി വിദ്യകൾ പഠിക്കാനുള്ള അവസരമുണ്ടായി.