നിർഭാഗ്യവശാൽ ഫോണിലൂടെയുള്ള മന്ത്ര ഉപദേശത്തിനു പോലും, പരിചയസമ്പന്നരായ താന്ത്രികർ നല്ലൊരു തുക ഈടാക്കുന്നുണ്ട്. തന്ത്രത്തെക്കുറിച്ചുള്ള പഠനം വളരെ ചെലവേറിയതും പലർക്കും എളുപ്പത്തിൽ താങ്ങാനാകാത്തതുമാണ്.
പഠിക്കാനുള്ള സന്നദ്ധതയുള്ള ഏതൊരു വിദ്യാർത്ഥിക്കും അതിനുള്ള അവസരം ലഭിക്കുന്നത്തിനു വേണ്ടി ഒരു സേവനമായിട്ട് ശ്രീവിദ്യാ തന്ത്രപീഠം സൗജന്യമായിട്ടുള്ള ശ്രീവിദ്യാ തന്ത്ര പൂജ, ശ്രീവിദ്യാ തന്ത്ര യോഗ ക്ലാസുകൾ വാരാന്ത്യങ്ങളിൽ നടത്തുന്നു.