Select Page

കേരള തന്ത്രം

കേരളാഖ്യമതം ചൈകം കാശ്മീരം തു ദ്വിതീയകം |
ഗൗഢസംജ്ഞം തൃതീയം സ്യാന്മതം തു ഭാവനാവിധൗ ||
ആദൗ തു കേരളം ദേവി ശുദ്ധം സർവേഷു സമ്മതം |

ശക്തി സംഗമ തന്ത്രം
(ത്രിതീയൊ ഭാഗം , സുന്ദരീഖണ്ഡം ,ത്രിതീയ പടലം)

ഹിന്ദുമതത്തിൽ തന്ത്രം പ്രധാനമായും കേരളം, കശ്മീർ, ബംഗാൾ (ഗൗഢ) പാരമ്പര്യം എന്നിങ്ങനെ മൂന്ന് സമ്പ്രദായങ്ങളിൽ ആണ് അനുവർത്തിച്ചു പോരുന്നത്. ഇതിൽ കേരള തന്ത്രം തികച്ചും ശുദ്ധവും സാത്വികവും ആയിട്ടാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ, കേരള തന്ത്ര രീതികൾ എല്ലാവർക്കും സ്വീകാര്യവും സമ്മതമായിട്ടുള്ളതും ആകുന്നു .
-ശക്തി സംഗമ തന്ത്രം

(മറ്റ് ആഗമ ഗ്രന്ഥങ്ങളും ഇന്ത്യയിലെ തന്ത്രത്തിന് ഈ മൂന്ന് പ്രധാന വകഭേദങ്ങൾ ഉള്ളതായി പരാമർശിച്ചിട്ടുണ്ട്).
കേരളത്തിലെ ബ്രാഹ്മണർ അനുവർത്തിച്ചു വരുന്ന ദക്ഷിണാചാര തന്ത്ര രീതിയാണ് ശ്രീവിദ്യാ തന്ത്ര പീഠത്തിലും പിന്തുടരുന്നത്. ഇതുകൂടാതെ ശ്രീവിദ്യയുടെ വാമാചാരവും , മിശ്ര ആചാരങ്ങളും കേരളത്തിൽ പ്രചാരത്തിലുണ്ട്. ഇത് കൂടാതെ ദ്രാവിഡ കൗള സമ്പ്രദായം, കശ്മീർ-കേരളാ സമ്പ്രദായം , ഗൗഡ(ബംഗാൾ)-കേരളാ സമ്പ്രദായം, വൈദികം എന്നിങ്ങനെ പല വകഭേദങ്ങളും കേരളത്തിലുണ്ട് .

ഭാരതത്തിന്റ്റെ താന്ത്രിക പാരമ്പര്യത്തിൽ, കേരള തന്ത്രത്തിന് ഒരു പ്രധാന സ്ഥാനമുണ്ട്. മൂന്ന് മുഖ്യധാരകളിൽ വച്ച് ഏറ്റവും കുറച്ചു മാത്രം എഴുതപ്പെട്ടിട്ടുള്ളതും, നിഗൂഡവും രഹസ്യ സ്വഭാവം ഉള്ളതുമാണ് കേരള തന്ത്രം . ഇന്ത്യയിലെ പ്രശസ്തമായ ഈ മൂന്ന് തന്ത്ര സമ്പ്രദായങ്ങളിലെ വ്യത്യാസങ്ങളെക്കുറിച്ച് വിശദമായി ശക്തി സംഗമ തന്ത്രത്തിൽ – സുന്ദരീ ഖണ്ഡത്തിൽ വിശദീകരിച്ചിട്ടുണ്ട്.

error: Content is protected !!