പലരും തന്ത്രമായി പഠിപ്പിക്കുന്നത് ഭക്തി സാധന മാത്രമാണ്. മന്ത്രങ്ങളും പൂജകളും അർത്ഥവും ആന്തരിക പ്രാധാന്യവും പറഞ്ഞു കൊടുക്കാതെയും പഠിപ്പിക്കുന്നു, പലർക്കും ചക്ര സാധന എന്നുവെച്ചാൽ ഭാവനയിൽ നിറങ്ങളെ കാണുന്നതാണ്. കൂടാതെ ലൈംഗിക അതിപ്രസരണമാണ് തന്ത്രയിൽ ഉള്ളതെന്നുള്ള കുപ്രചാരണവും. അതുകൊണ്ട് തന്നെ, പലരും തന്ത്രത്തെ ഭയത്തോടു കൂടെയാണ് സമീപിക്കുന്നത്. ഇതിനു തന്നെ പലരും നല്ലൊരു തുക ഈടാക്കുന്നുണ്ട്.
ആത്മാർത്ഥമായി തന്ത്രം പഠിക്കണെമന്നു ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ലഭിക്കുന്നത്തിനു വേണ്ടി, ഒരു സേവനമായിട്ട് ശ്രീവിദ്യാ തന്ത്രപീഠം സൗജന്യമായിട്ടുള്ള ഓഡിയോ, വീഡിയോ പാഠങ്ങൾ പ്രസിദ്ധീകരിക്കുന്നു.
കൂടുതൽ വീഡിയോ പാഠങ്ങൾക്കായി സന്ദർശിക്കുക