സാധകന്റ്റെ പാകതയും പ്രാപ്തിയ്കും അനുസരിച്ചു , ഭൗതീക കാര്യലബ്ദിയ്ക്കുവേണ്ടിയാണോ അതോ ആത്മീയ പുരോഗതിയ്ക് വേണ്ടിയാണോ എന്നതിന് അനുസരിച്ചു നിർദിഷ്ട ദേവതയ്ക്കുള്ള ദീക്ഷയും മന്ത്ര ഉപദേശവും നൽകുന്നു. പരമ്പരാഗത രീതി അനുസരിച്ചാണ് ദീക്ഷയും മന്ത്ര ഉപദേശവും നൽകുന്നത്- ദേവതാ -ആവാഹനത്തിലൂടെ കലശാഭിഷേകവും, ഹോമ നടപടികൾക്കും ശേഷമാണു ദേവതയുടെ സാധന എങ്ങനെ നിർവഹിക്കാമെന്നതിനെക്കുറിച്ചുള്ള ഉപദേശം നൽകുന്നത്.
വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഈ പുണ്യ ചടങ്ങിൽ ജാതി മത ഭേദമന്യേ ഉപനയനം നടത്തിക്കൊടുക്കും , അതിനാൽ സമ്പ്രദായത്തെ പിന്തുടരാൻ താൽപ്പര്യമുള്ള ആർക്കും ഉപനയനം നടത്താം. ഇത് പരമ്പരാഗത രീതിയിലാണ് ചെയ്യുന്നത്, ഉപനയനവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കു വേണ്ടി താൽപ്പര്യമുള്ളവർ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും ശ്രീവിദ്യാ തന്ത്രപീഠത്തിൽ ഉണ്ടാവണം. ഈ ചടങ്ങിൽ ഗുരുവിൽ നിന്ന് യജ്ഞോപവിത (പവിത്രമായ നൂൽ) സ്വീകരിക്കുക, ഗായത്രി മന്ത്ര ഉപദേശം, സന്ധ്യ വന്ദനം പഠിപ്പിക്കുക എന്നിവ ഉൾപ്പെടുന്നു.
ശ്രീവിദ്യാ തന്ത്രപീഠം ദീക്ഷയും സാധനയ്ക്കുള്ള മാർഗ്ഗനിർദ്ദേശവും നൽകുന്നതിന് ചെയ്യുന്ന സഹായം എന്നതിനുപരി, താത്പര്യമുള്ളവർക്ക് ദേവതയുടെ പൂജ, ഹോമം, തന്ത്ര പദ്ധതികൾ എന്നിവ പഠിപ്പിച്ചും കൊടുക്കും. തന്ത്ര സാധനയിൽ പുരശ്ചരണവും മറ്റ് പ്രധാന പരിപാടികളും നടത്താൻ ശ്രീവിദ്യാ തന്ത്രപീഠം വിദ്യാർത്ഥിയെ സഹായിക്കും.