Select Page

സിദ്ധ കുണ്ഡലിനി ശക്തി യോഗ

(എല്ലാ ക്ലാസുകളും/സെഷനുകളും സൗജന്യമാണ്)

സിദ്ധ കുണ്ഡലിനി ശക്തി യോഗാഭ്യാസം സാധകന്റെ ഭൗതിക അഥവാ സ്ഥൂല ശരീരത്തെ ക്രമാനുഗതമായി ദിവ്യ ശരീരം (ദിവ്യ ദേഹം) ആക്കി മാറ്റാൻ സഹായിക്കുന്നു.

സ്ഥൂല ദേഹത്തിൽ നിന്ന് യോഗ ദേഹത്തിലേക്ക്

സിദ്ധ കുണ്ഡലിനി ശക്തി യോഗയുടെ ആദ്യ ഘട്ടത്തിൽ, ഭൗതിക അഥവാ സ്ഥൂല ശരീരത്തെ യോഗ ശരീരം (യോഗ ദേഹം) ആക്കി മാറ്റുവാനുള്ള ക്രിയകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഘട്ടത്തിൽ, ശരീരത്തിലെ ഊർജ്ജ പ്രവാഹങ്ങളെ ശുദ്ധീകരിക്കുകയും, ശരീരത്തിന് സ്ഥിരത നൽകുകയും, ഏകാഗ്രത വർദ്ധിപ്പിക്കുകയും, ശ്വാസത്തെ ക്രമീകരിക്കുകയും, ഒരു യോഗിയുടെ അച്ചടക്കം കൊണ്ടുവരികയും ചെയ്യുന്ന ആസനങ്ങൾ, ബന്ധങ്ങൾ, മുദ്രകൾ, പ്രാണായാമം, ധ്യാനം, ധാരണ എന്നിവ ഉൾപ്പെടുന്ന ക്രിയകൾക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത്.

യോഗ ദേഹത്തിൽ നിന്ന് സിദ്ധ ദേഹത്തിലേക്ക്

യോഗയുടെ അടുത്ത ഘട്ടം യോഗ ദേഹത്തെ സിദ്ധ ദേഹമാക്കി, അതായത് പ്രാവീണ്യവും പ്രതിഭയും നിറഞ്ഞ ശരീരമാക്കി മാറ്റുക എന്നതാണ്. ഈ രൂപാന്തരം നേടുന്നത് നാഡി, ചക്ര, കുണ്ഡലിനി, ആധാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ക്രിയകളിലൂടെയാണ്. ഇത് സാധകനുള്ളിലെ കുണ്ഡലിനി ശക്തിയെ ഉണർത്തുകയും, അതിനെ ഊർദ്ധ്വ ഗതിയിലേക്ക് നയിക്കുകയും ചെയുന്നു. താഴോട്ട് സഞ്ചരിച്ചുകൊണ്ടിരുന്ന ഊർജ്ജം അങ്ങനെ മുകളിലേക്ക് നയിക്കപ്പെടുന്നു, ഇത് സാധകന്റെ ചിന്തയിൽ പക്വത നൽകുകയും, സിദ്ധികൾ നൽകുകയും ചെയ്യുന്നു.

സിദ്ധ ദേഹത്തിൽ നിന്ന് മന്ത്ര ദേഹത്തിലേക്ക്

യോഗയ സാധനയുടെ അടുത്ത ഘട്ടം സിദ്ധദേഹത്തെ മന്ത്രദേഹമാക്കി മാറ്റുന്നതാണ്. മന്ത്ര സാധനാ രീതികളായ പ്രണവ യോഗം, വാസി യോഗം, ഹംസ യോഗ എന്നിവ ക്രമമമായി അഭ്യസിച്ചു സാധകൻ തന്റെ ശരീരത്തിന്റെ യഥാർത്ഥ ഊർജ്ജത്തെ ഉണർത്തി, ശരീരത്തിലെ തന്നെ നിശ്ചിത ബിന്ദുക്കളിലേക്ക് നയിക്കുന്നു.

മന്ത്ര ദേഹത്തിൽ നിന്ന് ദിവ്യ ദേഹത്തിലേക്ക്

ആന്തരിക സ്വത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, മന്ത്രദേഹത്തെ ദിവ്യദേഹമാക്കി മാറ്റുന്നതാണ് അവസാന ഘട്ടം, സ്വന്തം ആത്മാവിനെ ശുദ്ധ ബോധമായി തിരിച്ചറിയാനും അനുഭവിക്കാനും വേണ്ടി സാധകൻ ജ്യോതി യോഗം, ബിന്ദു യോഗം, വ്യോമ യോഗം, തുരിയ യോഗം തുടങ്ങിയ ക്രിയയകൾ പരിശീലിക്കുന്നു.. ശുദ്ധമായ ഈ അവബോധം സാധകനെ ദിവ്യനാക്കി മാറ്റുകയും ദിവ്യദേഹം എന്ന അന്തിമ ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

യോഗത്തിന്റെ പരമോന്നത പാതയാണ് സിദ്ധ കുണ്ഡലിനി യോഗം. ഇത് ദീർഘായുസ്സ്, നല്ല ആരോഗ്യനില, ആന്തരിക ശാന്തി എന്നിവ നൽകുന്നു. ഇത് യഥാർത്ഥ കഴിവുകൾ ഉണർത്തുകയും, മികച്ച വൈദഗ്ധ്യങ്ങളും, ശുദ്ധമായ അറിവും നൽകുകയും ചെയ്യുന്നു.
സാധകർക്ക് പുരോഗതി കൈവരിക്കാനായി, ഞങ്ങളുടെ സിദ്ധ യോഗാ ക്ലാസുകൾ ക്രമമായി ചിട്ടപ്പെടുത്തിയതാണ്. പര്യങ്ക യോഗം (ലൈംഗിക വൈദഗ്ധ്യത്തിനുള്ള സിദ്ധ വിദ്യ), കായകൽപ യോഗം (പുനരുജ്ജീവനത്തിനും വാർദ്ധക്യശമനത്തിനുമുള്ള സിദ്ധ വിദ്യ) പോലുള്ള നൂതന സാങ്കേതിക വിദ്യകളും ഇതിൽ ഉൾപ്പെടുന്നു.
error: Content is protected !!